ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി;
ഇന്ത്യയുടെ കടമെടുപ്പ് വിശ്വാസ്യതയെ കുറിച്ചുള്ള റേറ്റിംഗ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ്ആൻഡ്പി (S&P) ‘ബിബിബി’ ആയി ഉയർത്തി.18 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പുരോഗതിയാണ് ഇത്. ശക്തമായ സാമ്പത്തിക വളർച്ചയും പണപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യക്ഷമമായ നയങ്ങളും ഇന്ത്യയ്ക്ക് ഗുണകരമായി.
ലോകത്ത് മികച്ച പ്രകടനം നടത്തുന്ന സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ തുടരുകയാണെന്ന് എസ്ആൻഡ്പി വിലയിരുത്തി. കഴിഞ്ഞ ആറു വർഷത്തിനിടെ സർക്കാരിന്റെ ഗുണപരമായ ചെലവിടൽ ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
യുഎസിന്റെ തീരുവ ഭീഷണികൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെങ്കിലും അത് ‘നിയന്ത്രിക്കാവുന്ന’ പരിധിയിലായിരിക്കും. യുഎസ് 50 ശതമാനം വരെ തീരുവ ചുമത്തിയാലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് വലിയ തിരിച്ചടിയുണ്ടാകില്ലെന്ന് എസ്ആൻഡ്പി വ്യക്തമാക്കിയിട്ടുണ്ട്.

