വലിയ പ്രതീക്ഷയിൽ തിയറ്ററുകളിലെത്തിയ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ ദയനീയ പരാജയത്തിലോട്ട് നിങ്ങുന്നു. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ ഇന്നലെ വരെ നേടിയത് 40.52 കോടിയാണ്. 3.62 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് ഇന്ത്യയിൽ നിന്നും നേടാനായത്.
അതേസമയം ‘തഗ് ലൈഫിന്റെ’ ഇതുവരെയുള്ള ആഗോള കലക്ഷൻ 80 കോടിയാണ്. കമൽഹാസന്റെയും മണിരത്നത്തിന്റെയും സമീപകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘തഗ് ലൈഫ്’ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് വ്യക്തമാണ്. ദുരന്ത ചിത്രമായ ‘ഇന്ത്യൻ 2’വിന്റെ കലക്ഷനടുത്തുപോലും ഈ ചിത്രമെത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഏകദേശം 300 കോടി മുടക്കിയ ‘തഗ് ലൈഫിന്’ 50 കോടി ക്ലബ്ബിൽ പോലും ഇടംപിടിക്കാനായിട്ടില്ല.
നെറ്റ്ഫ്ലിക്സാണ് തഗ് ലൈഫിന്റെ ഔദ്യോഗിക സ്ട്രീമിങ് പങ്കാളി.
