റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, ക്രംപ് റബർ എന്നിവയുടെ ഗ്രേഡും വിലയും അറിയാം. സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രമാണു ക്രിസ്പ് വികസിപ്പിച്ചത്.