ടാറ്റ ഹാരിയർ ഇവി വിപണിയിൽ, വില 21.49 ലക്ഷം രൂപ മുതൽ. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നൽകുന്നുണ്ട്. നിലവിൽ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് െചയ്താൽ മതി.
