ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ

കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോർ ‘ഇമാജിൻ ബൈ ആംപിൾ’ കൊച്ചി ലുലു മാളിൽ നടൻ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. മാളിന്റെ ഒന്നാം നിലയിൽ 3312 ചതുരശ്രയടി വിസ്തൃതിയിലാണ് ആപ്പിളിന്റെ ആഗോള ഡിസൈൻ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരുക്കിയ സ്റ്റോർ.

കേരളത്തിൽ ഇതുവരെ ആപ്പിൾ റിസെല്ലിങ് സ്റ്റോറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരം സ്റ്റോറുകളിൽ ലഭിക്കാത്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ ലഭിക്കുമെന്നതാണ് പ്രീമിയം പാർട്നർ സ്റ്റോറിന്റെ പ്രത്യേകത. ബെംഗളൂരു, ചെന്നൈ എന്നിവയ്ക്കു ശേഷം ഇമാജിന്റെ മൂന്നാമത്തെ ആപ്പിൾ പ്രീമിയം പാർട്നർ സ്റ്റോറാണ് കൊച്ചിയിലേത്.

ആപ്പിളിന് കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കൊല്ലം, തൃശൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലായി 12 റീസെല്ലിങ് സ്‌റ്റോറുകളാണുള്ളത്