ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗന്‍.

വാഹന പ്രേമികൾ കാത്തിരുന്ന ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗന്‍. 52.99 ലക്ഷമാണ് പുത്തൻ കാറിന്റെ വില. ഇതോടെ നിലവിൽ ഇന്ത്യയിൽ വിൽപനയിലുള്ള ഫോക്‌സ്‌വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോൾഫ് ജി ടി ഐ .വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വാഹനത്തിന് വലിയ ഡിമാൻഡായിരുന്നു. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോൾഫ് ജി ടി ഐ യുടെ ആദ്യ ബാച്ചിൽ 150 വാഹനങ്ങളാണ് ഉണ്ടാവുക.

2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയുടെ കരുത്ത്. 265 പിഎസ് കരുത്തു പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, പ്രോഗ്രസീവ് സ്റ്റീറിങ് എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകളും ഗോള്‍ഫ് ജിടിഐക്ക് സ്വന്തം.