കീടനാശിനികൾ ഓൺലൈനായി വിൽക്കാം,കേന്ദ്രം അനുമതി നൽകി.

കീടനാശിനികൾ ഓൺലൈനായി വിൽക്കാനും കേന്ദ്രം അനുമതി നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയം വിജ്ഞാപനമിറക്കി.

അംഗീകൃത ലൈസൻസ് ഉള്ളവർക്ക് മാത്രമേ വിൽക്കാൻ കഴിയൂ. വിൽക്കുന്ന പ്ലാറ്റ്ഫോം ഇക്കാര്യം പരിശോധിച്ചുറപ്പാക്കണം. ഒപ്പം വിൽപന സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളും പാലിക്കണം.