കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്

അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന് ഇവികള്‍ കൂടി ഹ്യുണ്ടേയ് പുറത്തിറക്കും.

ഇന്ത്യയില്‍ വൈകാതെ നാല് വൈദ്യുത കാര്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ഹ്യുണ്ടേയുടെ ശ്രമം. ഇതില്‍ ആദ്യ വാഹനമായ ക്രേറ്റ ഇവി ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിയ ക്രേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്.