നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ.

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ കാര്‍ണിവലിന് ലഭിച്ചിട്ടുണ്ട്
വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തുക. മുന്‍ തലമുറ കിയ കാര്‍ണിവെലിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഭാവിയില്‍ ഇന്ത്യയില്‍ കാര്‍ണിവലിന്റെ അസംബ്ലിങ് ആരംഭിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിലയില്‍ കാര്യമായ കുറവുവരും.

രണ്ടു ലക്ഷം രൂപയാണ് ബുക്കിങ് തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്.