70 വയസ്സു കഴിഞ്ഞ എല്ലാ പൗരന്മാർക്കും ഇനി ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസിന്റെ സൗജന്യ പരിരക്ഷ

70 വയസ്സു കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം ഇനി സൗജന്യ പരിരക്ഷ ലഭിക്കും.

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചതാണ് ഇക്കാര്യം.