റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുതിയ പണനയങ്ങൾ പ്രഖ്യാപിക്കും. മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. 2023 ഫെബ്രുവരി മുതൽ 6.5 ശതമാനമാണ് റിപ്പോ നിരക്ക്.
റിസർവ് ബാങ്കിന്റെ പണനയങ്ങൾ നാളെ
