വൈദ്യുത വാഹന ചാർജിങ്, മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി

വൈദ്യുതി ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കാവുന്ന മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി. വൈദ്യുത വാഹന രംഗത്തു രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന മാറ്റങ്ങൾ അറിയുന്നതിനും സംസ്ഥാനത്ത് ഇത്തരം പ്രവർ‍ത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കുന്നതിനും വിദഗ്ധരെ ഉൾ‍ക്കൊള്ളിച്ചു ബോർഡ് സംഘടിപ്പിച്ച ഇ-മൊബിലിറ്റി കോൺ‍‍‍ക്ലേവിനോട് അനുബന്ധിച്ചാണ് ആപ് പുറത്തിറക്കിയത്.

കെ മാപ് എന്നാണ് പേര്. നിലവിൽ നാല് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സ്ഥാനത്ത് ഇനി വാഹനം ചാർജ് ചെയ്യാൻ‍ഈ മൊബൈൽ ആപ് മാത്രം മതി.മന്ത്രി കെ.കൃഷ്ണൻ‍കുട്ടി ഉദ്ഘാടനം ചെയ്തു.