പേയ്ടിഎമ്മിന്റെ ഫാസ്ടാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നവർ അതിലെ ബാലൻസ് തുക തീരുന്ന മുറയ്ക്ക് മറ്റേതെങ്കിലും ബാങ്ക് നൽകുന്ന ഫാസ്ടാഗ് വാങ്ങി വാഹനത്തിൽ പതിക്കണം.
മാർച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനാവില്ലെങ്കിലും അതിലുള്ള ബാലൻസ് 15ന് ശേഷവും ഉപയോഗിക്കാം. നിലവിലെ ഫാസ്ടാഗ് ക്ലോസ് ചെയ്ത് പേയ്ടിഎം ബാങ്കിനോട് റീഫണ്ട് ആവശ്യപ്പെടാം. 2 കോടിയോളം പേർ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഫാസ്ടാഗ് നൽകാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് ദേശീയപാതാ അതോറിറ്റി പേയ്ടിഎമിനെ ഒഴിവാക്കി.

