കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’.

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഡങ്കി.ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 417.10 കോടി രൂപ നേടി വൻ ഹിറ്റായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ഡങ്കി ഇന്ത്യയില്‍ മാത്രം 206 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി വൻ ലാഭം നേടുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.

ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് 417.10 കോടി രൂപ നേടി എന്ന ഔദ്യോഗിക റിപ്പോര്‍ട്ട് വില്‍ചൂണ്ടുന്നത് വലിയ ഹിറ്റാണെന്നാണ്. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂക് ഖാന്റെ ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍.