സെൽറ്റോസിന്റെ വിജയത്തെത്തുടർന്നാണ് കിയ 2020 ൽ സോനെറ്റ് എസ്യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം, കമ്പനിയുടെ ഈ അഞ്ച് സീറ്റർ കോംപാക്റ്റ് എസ്യുവിക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന്റെ സെഗ്മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണിത്. ഇപ്പോഴിതാ ഇന്ത്യയിൽ സോനെറ്റിന്റെ വിൽപ്പന 3.68 ലക്ഷം യൂണിറ്റ് വിൽപ്പന കടന്നതായി കമ്പനി അറിയിച്ചു. അടുത്തിടെയാണ് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചത്. സോനെറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് 2024 ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കും.
നിലവിൽ ഏഴ് വകഭേദങ്ങളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. എസ്യുവിയുടെ വില 7.79 ലക്ഷം രൂപയിൽ ആരംഭിക്കുകയും ടോപ്പ്-സ്പെക്ക് എക്സ്-ലൈൻ വേരിയന്റിന് 14.89 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.ഇതിൽ ഉപഭോക്താക്കൾക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
കിയ അടുത്തിടെ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഇതിന്റെ വില 2024 ജനുവരിയിൽ പ്രഖ്യാപിക്കും.

