ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകാതെ 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം. റിസർവ് ബാങ്ക് ഇതിന് അനുമതി നൽകി. ഒരു ലക്ഷം രൂപയെന്ന പരിധിയാണ് ഉയർ‌ത്തിയത്.ആശുപത്രികളിലും മറ്റും വലിയ തുക വരുമ്പോൾ പലരും കാർഡ് അല്ലെങ്കിൽ കറൻസിയാണ് ഉപയോഗിക്കാറുള്ളത്. ഇതിനു പകരം ഇനി യുപിഐ തന്നെ ഉപയോഗിക്കാം.

വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരു ലക്ഷമാണ് പരിധിയെങ്കിലും ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയ്ക്ക് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ ഇടപാടിനുള്ള യുപിഐ പരിധി 5 ലക്ഷം രൂപയാണ്