കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി മുൻപ് എടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

അടുത്ത ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ‌ അനുമതി നൽകി. ഡിസംബർ‌ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാനത്തിനു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ദൈനംദിന ചെലവുകൾക്ക് ഈ പണം തികയില്ലെന്ന് ഉറപ്പായതിനാൽ മുൻകൂട്ടി കടമെടുപ്പിന് ഏതാനും മാസമായി അനുമതി തേടുകയായിരുന്നു.

അനുമതി ലഭിച്ച 3,800 കോടിയിൽ 1,500 കോടി രൂപ ഈ മാസം 28നു കടമെടുക്കും. ബാക്കി അടുത്ത മാസം എടുക്കാനാണ് ആലോചന.
ജിഎസ്ഡിപിയുടെ ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇത് അനുവദിക്കുമെന്നാണു പ്രതീക്ഷ. ഇതുവഴി സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾ നിറവേറ്റാമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്.