വിമാന യാത്രയ്ക്കൊരുങ്ങുമ്പോൾ നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും.ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ “ഗൂഗിൾ ഫ്ലൈറ്റ്സ്” യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി പറഞ്ഞു തരും. പുതിയ അപ്ഡേറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരിയായ സമയം എപ്പോഴാണെന്ന് യാത്രക്കാരെ ഈ ഫീച്ചർ അറിയിക്കും.
‘ഇൻസൈറ്റ്സ്’ എന്ന ഫീച്ചർ യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശരിയായ സമയത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റ് പറയുന്നു. ആ സമയത്ത് ബുക്ക് ചെയ്യണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിൽ സഹായിക്കുകയും ചെയ്യും.ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില ടേക്ക്ഓഫ് സമയത്തോട് അടുത്ത് കുറയുമോയെന്ന് ഇത് യാത്രക്കാരന് അറിയിപ്പ് നൽകും. ഇത് ബുക്കിങ് നടത്തുന്നതിന് മുമ്പ് കാത്തിരിക്കാൻ യാത്രക്കാരെ സഹായിക്കും.

