പലരും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം പണയം വയ്ക്കാൻ കൊടുക്കുന്ന പതിവുണ്ട്. നിങ്ങളുടെ സ്വർണം പണയം വയ്ക്കുന്നത് ആ വ്യക്തിയുടെ പേരിലായിരിക്കും. എന്തെങ്കിലും കാരണത്താൽ ആ വ്യക്തി മരണപ്പെട്ടാൽ അവരുടെ നോമിനിക്കു മാത്രമേ പണയം വച്ച സ്വർണം എടുക്കാൻ പറ്റൂ. പണയം വച്ച വ്യക്തി ആ വിവരം നോമിനിയെ അറിയിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ പണയ ഉരുപ്പടി തിരികെ തരാൻ നോമിനി തയാറാകുന്നില്ലെങ്കിൽ നിങ്ങളുടെ സ്വർണം വീണ്ടെടുക്കാൻ നിയമപരമായി സാധിക്കില്ല.
അതു കൊണ്ടു തന്നെ ഈ കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാക്കിയിട്ടേ മറ്റുള്ളവർക്ക് പണയം വയ്ക്കാൻ സ്വന്തം സ്വർണം നൽകാവൂ.

