3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി, ബോളിവുഡിനെ ഞെട്ടിച്ച് ‘ശൈത്താൻ’!

ബോളിവുഡില്‍ വികാസ് ബെലിന്‍റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ഹൊറർ-ത്രില്ലർ, ബോക്‌സോഫീസിൽ കുതിച്ചുകയറുകയാണ്. ആഭ്യന്തര ബോക്സോഫീസില്‍ വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 53.5 കോടി നേടിയിരിക്കുകയാണ്.

അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം 2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്. ഏകദേശം 65 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ ചിത്രം വന്‍ ഹിറ്റായി മാറും എന്നാണ് വിവരം.

ചില്ലര്‍ പാര്‍ട്ടി, ക്യൂന്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വികാസ് ബെലിന്‍റെ ആദ്യ ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ സിനിമയാണ് ശൈത്താന്‍. റിലീസ് ദിനത്തില്‍ ചിത്രം 14.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം 18.75 കോടി നേടിയിരുന്നു. ഞായറാഴ്ച മികച്ച മൌത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രം ബോക്സോഫീസില്‍ 20 കോടി നേടി.