28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി 30 ദിവസത്തെ വാലിഡിറ്റി

മൊബൈൽ ഉപഭോക്താക്കൾക്ക് വർഷങ്ങളായി അധികഭാരം സൃഷ്ടിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിന് ഇനി വിട. ടെലികോം കമ്പനികൾ നിർബന്ധമായും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്ര ടെലികോം മന്ത്രാലയം നൽകിയിരിക്കുകയാണ്.

ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. ഈ രീതിയെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇനി 12 തവണ റീചാർജ് ചെയ്താൽ മതിയാകും.ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഒരു മാസത്തെ അധിക ചെലവ് ഒഴിവാക്കാനും കൂടുതൽ സുതാര്യമായ ബില്ലിംഗ് സംവിധാനം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും.