ഇ.വൈയുടെ റിപ്പോർട്ട് പ്രകാരം, വാങ്ങൽ ശേഷിയുടെ (പർച്ചേസിങ് പവർ പാരിറ്റി ) അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2030ഓടെ 20.7 ലക്ഷം കോടി ഡോളറിലെത്തും. 2038ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്ന് ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കുയരും. യുഎസ് തീരുവകളുടെ ആഘാതം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഇന്ത്യക്ക് കൈക്കൊള്ളാനാവുമെന്നും, ആഭ്യന്തര ആവശ്യകതയും നവീന സാങ്കേതികവിദ്യകളും ഈ വളർച്ചയ്ക്ക് പിന്തുണ നൽകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2038ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി: ഇ.വൈയുടെ റിപ്പോർട്ട്
