2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന അനുമാനവുമായി ലോകബാങ്ക്. യുഎസിന്റെ പകരംതീരുവയെത്തുടർന്ന് കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധി വളർച്ച നിരക്കു കുറയാനാനിടയാക്കും.
കഴിഞ്ഞ ഏപ്രിലിലും വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. കഴിഞ്ഞ ജനുവരിയിൽ 6.7 ശതമാനമെന്നായിരുന്നു പ്രവചനം. അതേസമയം, അനിശ്ചിതത്വങ്ങൾ മൂലം ആഗോള സാമ്പത്തികവ്യവസ്ഥയുടെ വളർച്ച 2.3 ശതമാനത്തിലേക്കു കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച നിരക്കായിരിക്കുമിതെന്നും ലോകബാങ്ക് അനുമാനിക്കുന്നു.

