വിദേശ നിര്മിത സിനിമകള്ക്ക് 100% തീരുവ; ട്രംപ് പ്രഖ്യാപനം, ഇന്ത്യന് സിനിമയ്ക്ക് തിരിച്ചടി

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ നിര്മിത സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ഏര്പ്പെടുത്തിയതായി പ്രഖ്യാപിച്ചു. അമേരിക്കൻ സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ളതാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പുറമേ, യുഎസില് നിര്മിക്കാത്ത മറ്റു ഗൃഹോപകരണങ്ങള്ക്കും ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപനം നല്കി.

ഇന്ത്യന് സിനിമകള് വിദേശ ബോക്സ് ഓഫിസില് സമാഹരിക്കുന്ന വരുമാനത്തിന്റെ ഏകദേശം 35–40 ശതമാനം യുഎസില് നിന്നാണെന്ന് കണക്കുകള് പറയുന്നു. ട്രംപിന്റെ ഈ തീരുമാനം ബോളിവുഡിനും കേരളം, തമിഴ്നാട്, തെലുങ്ക് തുടങ്ങിയ പ്രാദേശിക സിനിമ വ്യവസായങ്ങള്ക്കും വലിയ തിരിച്ചടിയാകും. തീരുമാനം നടപ്പിലായാല് ടിക്കറ്റ് വിലയും വിതരണം ചെലവും ഇരട്ടിയാകും.