സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനയുണ്ടായി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി വില ഇടിഞ്ഞതിന് ശേഷം, ഇന്ന് സ്വർണം തിരിച്ചും കയറിയിരിക്കുകയാണ്. ഇന്ന് ഒരു പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,760 രൂപയായി. കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും കൂട്ടിച്ചേർത്താൽ, ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം ഒരു ലക്ഷം രൂപ ചെലവാകും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,970 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 9,845 രൂപയും, 14 കാരറ്റ് സ്വർണം ഗ്രാമിന് 7,665 രൂപയും, 9 കരട് സ്വർണം ഗ്രാമിന് 4,945 രൂപയുമാണ്.
വെള്ളിയുടെ വിലയും കുത്തനെ ഉയർന്ന നിലയിലാണ്. ചില പ്രദേശങ്ങളിൽ സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് കൂടുതൽ പ്രചാരം ഉള്ളതിനാൽ, വെള്ളിയുടെ ആവശ്യകത വൻ തോതിൽ കൂടിയതായി വ്യാപാരികൾ പറയുന്നു. ഇന്ന് വെള്ളിയുടെ ഗ്രാമിന് 185 രൂപയാണ് വില.

