കേന്ദ്രസർക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വരുന്നു. പ്രസാർ ഭാരതിയുടെ പരിപാടികൾ ഉൾപ്പെടുന്ന പ്ലാറ്റ്ഫോം 2023–24ൽ അവതരിപ്പിക്കുകയാണു ലക്ഷ്യമെന്നു വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.
പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ വൈകാതെ ലഭ്യമാക്കുമെന്നും ഡയറക്ട് ടു മൊബൈൽ ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് സേവനം പരീക്ഷണാടിസ്ഥാനത്തിൽഈ വർഷം ക്രമീകരിക്കുമെന്നും ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് സൊസൈറ്റിയുടെ എക്സ്പോയിൽ അദ്ദേഹം പറഞ്ഞു.
‘എഫ്എം സ്റ്റേഷനുകളുടെ ലേലം ഈ വർഷം നടത്താനുള്ള ശ്രമത്തിലാണ്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ എഫ്എം റേഡിയോ അവതരിപ്പിക്കുകയാണു ലക്ഷ്യം. രാജ്യത്തിന്റെ 60 ശതമാനം ഭാഗത്തു മാത്രമാണ് എഫ്‌എം സേവനങ്ങൾ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

