ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ iQOO പുതിയ 15R മോഡൽ പുറത്തിറക്കി. ഹൈ-റെസല്യൂഷൻ അമോലെഡ് ഡിസ്പ്ലേയും 144Hz വരെ റിഫ്രെഷ് റേറ്റും ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ഗെയിമിംഗ് അനുഭവം കൂടുതൽ സ്മൂത്താക്കാൻ ഫ്രെയിം ഇന്റർപൊളേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കരുത്തിന് പിന്നിൽ പുതിയ തലമുറ Qualcomm Snapdragon 8 Gen 5 പ്രോസസറാണ്. ഇതേ ചിപ്സെറ്റ് OnePlus 15 മോഡലിലും ഉപയോഗിക്കുന്നുണ്ട്. 12GB വരെ LPDDR5x റാം, 512GB വരെ UFS 4.1 സ്റ്റോറേജ്, അഡ്രെനോ 826 GPU എന്നിവ ചേർന്ന് മികച്ച പ്രകടനം ഉറപ്പാക്കുന്നു.ക്യാമറ സംവിധാനത്തിൽ 50 മെഗാപിക്സൽ സോണി LYT-700V പ്രധാന ക്യാമറ (OIS സഹിതം)യും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്.
7,600mAh ശേഷിയുള്ള വലിയ ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗും ഫോണിനെ ദീർഘനേരം ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.
വിലയും ഓഫറുകളും
8GB + 256GB – ₹44,999
12GB + 256GB – ₹47,999
12GB + 512GB – ₹52,999
Amazon India, iQOO ഇന്ത്യ ഓൺലൈൻ സ്റ്റോർ, കൂടാതെ Vivo റീട്ടെയിൽ സ്റ്റോറുകൾ വഴി പ്രീ-ബുക്കിംഗ് ആരംഭിച്ചു.

