സ്ത്രീകളുടെ മാരകരോഗങ്ങൾക്കിനി പരിരക്ഷയുമായി ഐസിഐസിഐ പ്രുവിഷ്

വനിതകള്‍ക്ക് ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായിപരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ്ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി വികസിപ്പിച്ചത്.

സ്തന,സെര്‍വിക്കല്‍,ഗര്‍ഭാശയ അര്‍ബുദങ്ങള്‍,ഹൃദ്രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ മൊത്തം തുക നല്‍കുന്നതും തടസങ്ങളില്ലാത്ത ക്ലെയിം തീര്‍പ്പാക്കലും ഇതിലുണ്ട്. ചികില്‍സയ്ക്കായുള്ള ആശുപത്രി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പ്രീമിയം ഹോളിഡേയ്ക്കൊപ്പം ഫ്ലെക്സിബിലിറ്റിയുമുണ്ട്.

മാരകരോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ ആരോഗ്യ പരിരക്ഷാ തുകയുടെ 100 ശതമാനവും ഉടന്‍ നല്‍കുന്നതാണ്പദ്ധതി. റീ ഇമ്പേഴ്സ്മെന്‍റിനു പകരം ഒറ്റത്തവണ നിശ്ചിത തുക നല്‍കും. പ്രസവസംബന്ധമായ സങ്കീര്‍ണതകളും നവജാതശിശുവിന്‍റെ ജന്മനായുള്ള രോഗങ്ങളും പരിരക്ഷയുടെ പരിധിയിലാക്കാം.