ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ആഭ്യന്തര വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 66.17 പോയിൻറ് അഥവാ 0.11 ശതമാനം ഉയർന്ന് 62196.74 എന്ന നിലയിലും നിഫ്റ്റി 9.80 പോയിൻറ് അഥവാ 0.05 ശതമാനം ഉയർന്ന് 18507 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. വിപണിയിൽ ആദ്യ വ്യാപാരത്തിൽ ഇന്ന് ഏകദേശം 1962 ഓഹരികൾ മുന്നേറി, 954 ഓഹരികൾ ഇടിഞ്ഞു, 121 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
വിശാലമായ വിപണികളും നേരിയ തോതിൽ ഉയർന്ന് തന്നെയാണ് വ്യാപാരം നടത്തുന്നത്. ; എൻഎസ്ഇ നിഫ്റ്റി മിഡ്ക്യാപ് 0.38 ശതമാനം ഉയർന്നപ്പോൾ എൻഎസ്ഇ നിഫ്റ്റി സ്മോൾക്യാപ് 0.63 ശതമാനം ഉയർന്നു.
മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്, നിഫ്റ്റി എഫ്എംസിജി സൂചിക ഇന്ന് 0.27 ശതമാനം താഴ്ന്നു.

