സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യമത്സരം ഫെബ്രുവരി 19ന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ നായകൻ. കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഫെബ്രുവരി 19ന് നടക്കും

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന മല്‍സരം ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ്. ഈ മാസം 19 നാണ് മത്സരം. വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും.ഫോര്‍മാറ്റിലും മാറ്റമുണ്ട്. കു‍ഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സൺ തുടങ്ങിയവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിലുള്ളത്. ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു.