സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക്

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും പരിഗണനയിലുണ്ട്.
സെബിയിൽ റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചതോടെയാണ് സഹാറ പ്രതിസന്ധിയിലായത്.

ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചിരുന്നു.