സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപയാണ് ഇടിഞ്ഞത്.

ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു.