വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

അടുത്തിടെ കേരളത്തിലടക്കം വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ പെട്രോൾ വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ബൈക്കുകളാണ് തീപിടിക്കുന്ന സംഭവങ്ങൾ സാധാരണമായി റിപ്പോർട്ട് ചെയ്യാറുള്ളത്.

ഇന്ന് വാഹന പ്രേമികളുടെ ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് ഇലക്ട്രിക് കാറുകൾ മാറിയ കാലത്ത് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് പുറത്തുവരുന്നത്. ബെംഗളൂരുവിൽ ഇലക്ട്രിക് കാറിന് തീപിടിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കെ റോഡിന് നടുവിൽ ഇലക്ട്രിക് കാറിന് തീപിടിച്ച സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

വാഹനത്തിനു തീപിടിക്കാതിരിക്കാന്‍..

കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം
എളുപ്പം തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്

വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക.

ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കുവാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.

അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക

തീ പിടിച്ചാല്‍ ?

ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടക്കണം

തീ കെടുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവഹാനി വരെ സംഭവിച്ചേക്കാം

തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക.

ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം പ്രവഹിച്ചേക്കാവുന്ന വിഷമയമായ വായു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാം.

ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും