റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ

പലിശനിരക്ക് നിശ്ചയിക്കുന്ന റിസർവ് ബാങ്ക് പണനയസമിതി യോഗം (എംപിസി) ഇന്നു മുതൽ. ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചേക്കില്ല.

വ്യാഴാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും. തുടർച്ചയായ പലിശവർധനകൾക്ക് ശേഷം കഴിഞ്ഞ രണ്ട് തവണയായി എംപിസി പലിശനിരക്ക് മാറ്റിയിട്ടില്ല.