2024ൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ?

കേരളത്തിലെ മാത്രം റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 2024 ലെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. 2024 ൽ ആദ്യദിനം പണംവാരിയ സിനിമകൾ ഇങ്ങനെ

1 മലൈക്കോട്ടൈ വാലിബൻ : 5.85 കോടി
2 ആടുജീവിതം : 5.83 കോടി
3 ആവേശം : 3.5 കോടി
4 മഞ്ഞുമ്മൽ ബോയ്സ് : 3.35 കോടി
5 ഭ്രമയു​ഗം : 3.05 കോടി
6 വർഷങ്ങൾക്കു ശേഷം : 3 കോടി
7 അബ്രഹാം ഓസ്ലർ : 2.90 കോടി
8 മലയാളി ഫ്രം ഇന്ത്യ : 2.53 കോടി
9 അന്വേഷിപ്പിൻ കണ്ടെത്തും : 1.36 കോടി
10 പവി കെയർടേക്കർ : 1.10 കോടി