റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും?

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് പ്രധാന റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തി.  6.25 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഈ വർഷത്തെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാനത്തെ യോഗമായിരുന്നു

1.

വീട്, കാർ, വിദ്യാഭ്യാവ,വ്യക്തിഗത വായ്പകൾ എന്നിവയുടെയെല്ലാം നിരക്കുകൾ വർധിക്കും. അടുത്ത മാസം മുതൽ വരുമാനത്തിൽ നിന്നും കൂടുതൽ തുക വായ്പാ തിരിച്ചടവിനായി മാറ്റി വെക്കേണ്ടി വരും. 

2

സാമ്പത്തിക വളർച്ച കുറഞ്ഞാൽ തൊഴിലില്ലായ്മ കൂടും 

3

സാധനങ്ങൾക്കും, സേവനങ്ങൾക്കും മറ്റുമുള്ള ഡിമാൻഡ് കുറയും

4

ഉൽപ്പാദനം കൂടാതെ പണപ്പെരുപ്പം കൂടുന്ന അവസ്ഥയായ സ്റ്റാഗ്ഫ്‌ളേഷൻ ഉണ്ടാകാനും  സാധ്യതയുണ്ട്

തുടർച്ചയായി 10 മാസമായി റിസർവ്  ബാങ്കിന്റെ ലക്ഷ്യത്തേക്കാൾ ഉയർന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധിപ്പിക്കാനുള്ള എംപിസി തീരുമാനം.