റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചു; ചൈനക്ക് പിന്നാലെ ഇന്ത്യ

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. നവംബർ മാസത്തിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയത് ചൈനയായിരുന്നുവെങ്കിൽ, ഇന്ത്യ രണ്ടാമത് സ്ഥാനത്താണ്.

ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 38 ശതമാനവും നവംബർ മാസത്തിൽ റഷ്യയിൽ നിന്നാണ് എത്തിയത്. ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് പ്രധാന ആശ്രയമായി തുടരുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്