റബർ വില വീണ്ടും താഴോട്ടു പോകുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ കിലോഗ്രാമിന് 184 രൂപയായി വില കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച വരവാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോഗ്രാമിന് 173 രൂപയാണ് നിലവിലെ വില.
അതേസമയം, റബർ കർഷക ഉത്തേജന പദ്ധതി (ആർപിഐഎസ്) സൈറ്റ് തുറന്നിട്ടുണ്ടെങ്കിലും പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും, പഴയ ബില്ലുകൾ പുതുക്കാൻ മാത്രമേ സാധിക്കൂ എന്നും ആർപിഐഎസ് അധികൃതർ അറിയിച്ചു.
