രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ.

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ വർധനയാണ് കാരണം.

എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) മാർച്ചിൽ 59.1ൽ എത്തി. ഫെബ്രുവരിയിൽ 56.9 ആയിരുന്നു. പർച്ചേസിങ് മാനേജേഴ്സ് സൂചിക 50ന് മുകളിലാണെങ്കിൽ മികച്ച വളർച്ചയെയാണ് സൂചിപ്പിക്കുന്നത്