എൻസിആർ കോർപ്പറേഷനുമായി സഹകരിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം “ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം” ആണ്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം.
യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ എടിഎം സംവിധാനങ്ങളിൽ വിപ്ലവം തന്നെയുണ്ടാകും. യുപിഐ പിൻ മാത്രം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്നതോടുകൂടി എടിഎം കൂടുതൽ ജനകീയമാകും. ഇന്ന്, നൂറ് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള രാജ്യത്തെ അതിവേഗം വളരുന്ന പേയ്മെന്റ് രീതിയാണ് യുപിഐ.
യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി എങ്ങനെയാണെന്നുള്ള വീഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കുവെച്ചിരുന്നു. ഫിന്‍ടെക് ഇന്‍ഫ്ളുവന്‍സര്‍ രവിസുതഞ്ജനിയാണ് വിഡിയോയിൽ പണം പിന്‍വലിക്കുന്ന രീതി പരിചയപ്പെടുത്തുന്നത്. രാജ്യത്തിനായുള്ള നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

