അനുവാദമില്ലാതെ യാത്രാ ക്ലാസ് താഴ്ത്തിയാൽ യാത്രക്കാർക്കു വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് പൂർണമായി തിരികെ നൽകണമെന്ന വ്യവസ്ഥ വരുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വൈകാതെ രൂപം നൽകും. യാത്രക്കാർ എടുത്ത ടിക്കറ്റിലെ ക്ലാസിനു പകരം കുറഞ്ഞ ക്ലാസിലേക്ക് അവരെ മാറ്റിയാൽ ടിക്കറ്റ് നിരക്ക് പൂർണമായി തിരികെ നൽകണമെന്ന വ്യവസ്ഥ നടപ്പാകുന്നതോടെ, ഫലത്തിൽ യാത്ര സൗജന്യമാകും. ഫെബ്രുവരിയോടെ ഇതു നടപ്പാക്കുകയാണു ഡിജിസിഎയുടെ ലക്ഷ്യം.
യാത്രാ ക്ലാസ് താഴ്ത്തിയാൽ യാത്രക്കാർക്കു വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്ന വ്യവസ്ഥ വരുന്നു
