മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി

ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ എസ്‌യുവികളായ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു. ജിഎൽബി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുമ്പോൾ ഇക്യുബി വൈദ്യുത എസ്‌യുവി ആണ്. ജിഎൽബി 63.8 ലക്ഷം, 66.8 ലക്ഷം, 69.8 ലക്ഷം രൂപ എന്നീ വിലകളിൽ എത്തുന്നു. ഇക്യുബിയുടെ ഷോറൂം വില 74.5 ലക്ഷം രൂപ.