മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തിൽ മൊത്തം 1000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. അതിന്റെ ഡെലിവറികൾ 2024 ന്റെ തുടക്കത്തിൽ നടക്കും.

585 എച്ച്‌പി കരുത്തും 850 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റർ ട്വിൻ ടർബോ വി8 എഞ്ചിനാണ് മെഴ്‌സിഡസ്-എഎംജി ജി 63 ഗ്രാൻഡ് എഡിഷന്റെ കരുത്ത്. എഞ്ചിൻ സാധാരണ എഎംജി ജി 63 എസ്‌യുവിക്ക് സമാനമാണ്. വെറും 4.5 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 220 കിലോമീറ്ററാണ് സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയുടെ ഉയർന്ന വേഗത. കളഹാരി നൈറ്റ് ബ്ലാക്ക് മാഗ്നോ കളർ, ഗോൾഡ് ഗ്രാഫിക്‌സ് എന്നിവയിൽ എസ്‌യുവിക്ക് കോസ്‌മെറ്റിക് അപ്‌ഡേറ്റ് ലഭിക്കുന്നു

പുറത്ത്, മെഴ്‌സിഡസ്-എഎംജി G 63 ഗ്രാൻഡ് എഡിഷന് ബമ്പറുകളിലും സ്പെയർ വീൽ കവറിലും ഗോൾഡ് മാഗ്നോ ഹൈലൈറ്റുകൾ ലഭിക്കുന്നു. 22 ഇഞ്ച് വലിപ്പമുള്ളതും ടെക് ഗോൾഡിൽ പൂർത്തിയാക്കിയതുമായ എഎംജി അലോയ് വീലുകളാണ് പ്രത്യേക പതിപ്പിന് ലഭിക്കുന്നത്. ബ്രേക്ക് കാലിപ്പറുകൾക്ക് ചുവപ്പ് നിറമാണ്. മെഴ്‌സിഡസ് ലോഗോയും എഎംജി ലോഗോയും കലഹാരി ഗോൾഡ് നിറത്തിലാണ് നൽകിയിരിക്കുന്നത്.

ഇന്റീരിയറിൽ ഗ്രാൻഡ് എഡിഷന് ഗോൾഡ് ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ ലഭിക്കുന്നു. ഗോൾഡ് സ്റ്റിച്ചിംഗ് ഉള്ള നാപ്പ ലെതർ സീറ്റുകൾ, മൂന്ന് സ്പോക്ക് എഎംജി പെർഫോമൻസ് സ്റ്റിയറിംഗ് വീൽ, ഡോർ ട്രിമ്മുകളിൽ എഎംജി എംബ്ലങ്ങൾ എന്നിവയുണ്ട്. സീറ്റുകളിൽ കാണുന്ന എഎംജി ലോഗോ സ്വർണ്ണ നിറത്തിലാണ് നൽകിയിരിക്കുന്നത്. ബാക്ക്‌റെസ്റ്റുകളിൽ സ്വർണ്ണ അരികുകൾ ഉണ്ട്. ഫ്ലോർ മാറ്റുകളും കറുപ്പ് നിറമുള്ളതും സ്വർണ്ണ തുന്നൽ ലഭിക്കുന്നതുമാണ്