മെട്രോയിലും ബസുകളിലും ഇനി പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ

മെട്രോ, ബസ്, ബോട്ട്, ടോൾ, പാർക്കിങ് അടക്കമുള്ളവയ്ക്ക് പണമടയ്ക്കാനായി വോലറ്റുകൾ, സ്മാർട് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ആരംഭിക്കാൻ ബാങ്കുകൾക്കും ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുമതി നൽകി. ഇത്തരം പ്രീപെയ്ഡ് സംവിധാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒരു സമയം 3,000 രൂപ വരെ സൂക്ഷിക്കാം.

കെവൈസി വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ഇവ ലഭിക്കും. പണം പിൻവലിക്കൽ, റീഫണ്ട്, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയവ അനുവദിക്കില്ല.