ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രo പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്
ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 9 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 6.67 കോടി രൂപയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 10 കോടിയിലേറെയും. സമീപകാല മലയാള സിനിമയുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. കുടുംബപ്രേക്ഷകര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരേപോലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ഈ വാരാന്ത്യത്തിലും മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

