‘മിഷന്‍ ഇംപോസിബിള്‍ 7’ ആദ്യ ദിന ആഗോളതല കളകഷൻ അറിയാം

ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹോളിവുഡില്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരിക ടോം ക്രൂസ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികതയുടെ പേരില്‍ ഓരോ ചലച്ചിത്രവും ചിത്രീകരണസമയത്തു തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.

ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്.  മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രം നേടിയ റിലീസ് ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയിട്ടുണ്ട്.

അതേ  സമയം ആഗോളതലത്തില്‍ ബുധനാഴ്ചത്തെ റിലീസിന് മുന്‍പ് ചൊവ്വാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം ചിത്രം 7 മില്യണ്‍ ഡോളര്‍ നേടിയതായാണ് കണക്ക്. അതായത് 57 കോടി രൂപ. റിലീസ് ദിനത്തിലെ കളക്ഷനും കൂടി ചേര്‍ത്ത് ഈ ടോം ക്രൂസ് ചിത്രം നേടിയ ആ​ഗോള ബോക്സ് ഓഫീസ് ഓപണിം​ഗ് 16 മില്യണ്‍ ഡോളറിന്‍റേതാണെന്ന് ( 131 കോടി രൂപ) ഡെഡ്ലൈന്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നു.