ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ആറാം ദിവസം വരെയുള്ള കളക്ഷന്‍ കണക്കുകള്‍ എത്തിയപ്പോഴും അങ്ങനെതന്നെ

ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ എത്തുന്ന എട്ടാമത്തെ ചിത്രം ആയിരിക്കുകയാണ് പുഷ്പ 2. എന്നാല്‍ ഒരു സുപ്രധാന റെക്കോര്‍ഡോടെയാണ് അല്ലു അര്‍ജുന്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമായിരിക്കുകയാണ് ഇത്. വെറും ആറ് ദിനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം.

പുഷ്പ 1 ന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആറ് ദിവസം കൊണ്ട് പുഷ്പ 2 ന്‍റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത് 375 കോടിയാണ്! ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സാഹചര്യമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.