ബാങ്കുകളുടെ ധനസ്ഥിതി വിലയിരുത്താൻ മാനേജിങ് ഡയറക്ടർമ‍ാരുടെ യോഗം വിളിച്ച് നിർമല സീതാരാമൻ.

ബാങ്കുകളുടെ ധനസ്ഥിതി വിലയിരുത്താൻ ശനിയാഴ്ച മാനേജിങ് ഡയറക്ടർമ‍ാരുടെ യോഗം വിളിച്ച് ധനമന്ത്രി നിർമല സീതാരാമൻ.

സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ പൊതുമേഖലാബാങ്കുകളുടെ അറ്റാദായം ഏതാണ്ട് 68,500 കോടി രൂപയാണ്.
കിസാൻ ക്രെഡിറ്റ് കാർഡ്, പ്രധാൻമന്ത്രി ജൻധൻ യോജന തുടങ്ങിയ സർക്കാർ സ്കീമുകൾ സംബന്ധിച്ച ബാങ്കുകളുടെ ടാർഗറ്റും വിലയിരുത്തും. 2024–25ലെ ബജറ്റിനു മുൻപുള്ള അവസാന ഫുൾ റിവ്യൂ യോഗമാണിത്.