ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം ഒടിടിയിലേക്ക് എത്തുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. മെയ് 26 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഫഹദിനൊപ്പം ഇന്നസെന്‍റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിച്ചത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.

