ഫഹദ് ചിത്രം ധൂമം ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ?

വലിയ പ്രീ റിലീസ് പബ്ലിസിറ്റി നല്‍കിയില്ലെങ്കില്‍ക്കൂടി പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ‘ധൂമം’ . ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാളചിത്രം, നായകനായി ഫഹദ്, കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മാണം എന്നിവയെല്ലാം ഈ പ്രോജക്റ്റ് ശ്രദ്ധ നേടിയതിന് കാരണമാണ്. ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് ആദ്യ ദിവസം ചിത്രം നേടിയത് 85 ലക്ഷം രൂപയാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം.